എഡിറ്റര്‍
എഡിറ്റര്‍
അബ്ദുള്ളക്കുട്ടി: അന്വേഷിക്കുമെന്ന് സുധീരന്‍; പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Monday 3rd March 2014 4:26pm

sudheeran

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ എ.പി അബ്ദുള്ളക്കുട്ടിക്കെതിരേ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു.

ആരോപണത്തെക്കുറിച്ച് ബോധ്യമായതിന് ശേഷം പ്രതികരിക്കാമെന്നും സുധീരന്‍ വ്യക്തമാക്കി.

എന്നാല്‍ ആരോപണത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുമാറി. ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.

താന്‍ അറസ്റ്റിലാവുന്നതിന് മുമ്പ് അബ്ദുള്ളക്കുട്ടി എം.എല്‍.എ ഹോട്ടലിലേയ്ക്ക് വിളിച്ചുവെന്ന് സരിത ഇന്നു രാവിലെ വെളിപ്പെടുത്തിയിരുന്നു.

അറസ്റ്റിലാവുന്നതിന് രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും പിന്നീട് തന്റെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതായും സരിത പറഞ്ഞു.

‘സഭ്യമല്ലാത്ത രീതിയിലാണ് അബ്ദുള്ളക്കുട്ടി എം.എല്‍.എ സംസാരിച്ചത്. ഒരു സ്ത്രീയെന്ന നിലയ്ക്ക് അത് പരസ്യമായി പറയാന്‍ കഴിയില്ല. അദ്ദേഹം എന്നെ ദുരുപയോഗം ചെയ്തു. രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി.’ സരിത വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സരിത കളവ് പറയുകയാണെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനൂള്ള ശ്രമമാണ് നടക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.

Advertisement