ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദന്‍ കാസര്‍ഗോഡ് നടത്തിയ പ്രസ്താവന പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. വി.എസിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന ഘടകം വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് എസ്. രാമചന്ദ്രന്‍പിള്ളയുടെ പ്രതികരണം.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. ചില പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരും ഇത്തരം പ്രകടനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്നുമാണ് ഇന്നലെ കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി വി.എസ് പ്രതികരിച്ചത്.

Subscribe Us: