കൊച്ചി: തനിക്ക് സി.പി.ഐ.എം പാര്‍ട്ടിവോട്ടുകള്‍ കിട്ടിയില്ലെന്ന് സെബാസ്റ്റിയന്‍ പോള്‍. 15000 വോട്ടുകള്‍ കോണ്‍ഗ്രസ്സിന് മറിഞ്ഞെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

പാര്‍ട്ടിയാണ് ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതിരുന്നതും വിനയായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറണാകുളത്ത് സെബാസ്റ്റ്യന്‍ പോളിനെ നിര്‍ത്തിയത് യു.ഡി.എഫിന് കനത്ത വെല്ലുവിളിയായിരിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളെ തകിടം മറിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്റെ മുന്നേറ്റം. സെബാസ്റ്റിയന്‍ പോള്‍ 32437 വോട്ടിനാണ് പരാജയപ്പെട്ടത്.