എഡിറ്റര്‍
എഡിറ്റര്‍
കരീമിനും നൗഷാദിനുമെതിരെ വി.എസിന് പാര്‍ട്ടി അംഗങ്ങളുടെ പരാതി
എഡിറ്റര്‍
Friday 29th November 2013 1:09pm

elamaram-kareem

തിരുവനന്തപുരം: വിവാദഭൂമി ഇടപാട് കേസില്‍ ആരോപണ വിധേയനായ മുന്‍ മന്ത്രി എളമരം കരീമിനും അദ്ദേഹത്തിന്റെ ബന്ധു നൗഷാദിനുമെതിരെ പരാതി.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പാര്‍ട്ടി അംഗങ്ങളില്‍ ചിലരാണ് പരാതി സമര്‍പ്പിച്ചത്.

എളമരം കരീമിന്റെ ഇടപെടലിന് കൂടുതല്‍ തെളിവുകളുമായി ഹൈക്കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കേസില്‍ ആരോപിതനായ ടി.പി.നൗഷാദ് ഇരകളെ സമീപിച്ചത് കരീമിന്റെ ബന്ധുവും പി.എയുമെന്ന് അവകാശപ്പെട്ടാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനായ മൊയ്തീന്‍കുട്ടി ഹാജി സമര്‍പ്പിച്ച പരാതിക്ക് ഹൈക്കോടതി വിശദീകരണം ആരാഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഭൂമി തട്ടിപ്പില്‍ പ്രശ്‌നപരിഹാരത്തിന് കരാറുണ്ടാക്കാന്‍ കരീം നിര്‍ദ്ദേശിച്ചതായും കരീം നേരിട്ട് ഇടപെട്ട് ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എളമരം കരീമിന്റെ ബന്ധുവും വിശ്വസ്തനുമായ നൗഷാദ് കരീം മന്ത്രിയായിരുന്ന സമയത്ത് ക്വാറി ഉടമകളില്‍ നിന്ന് 47 ഏക്കറോളം ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം.

Advertisement