c.p.i.m

കോഴിക്കോട്: സി.പി.ഐ.എം മുന്‍ ഏരിയാ സെക്രട്ടറിയെ സസ്‌പെന്‍്ഡ് ചെയ്ത സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ചേര്‍ന്ന കൊയിലാണ്ടി ഏരിയാ കമ്മറ്റി യോഗത്തില്‍ വാക്കേറ്റം.

കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റുമായ എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടിക്കെതിരെ ലേഖനമെഴുതിയെന്നാരോപിച്ച് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ നടപടി വിശദീകരിക്കാന്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളേയും ബ്രാഞ്ച് സെക്രട്ടറിമാരേയും വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.

യോഗത്തില്‍ സ്വാഗതം പറയാനായി നിലവിലെ ഏരിയാ സെക്രട്ടറി കെ.കെ മുഹമ്മദ് എഴുന്നേറ്റതോടെ ബാലകൃഷ്ണനെ അനുകൂലിക്കുന്ന അംഗങ്ങള്‍ പ്രതിശേധിക്കുകയായിരുന്നു.

മുഹമ്മദ് സ്വാഗതം പറയേണ്ടെന്നും മുഹമ്മദിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദിനെ അനുകൂലിക്കുന്ന വിഭാഗവും ഇവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.

എന്നാല്‍ പിന്നീട് നേതാക്കള്‍ ഇടപെട്ട് വാക്കേറ്റം തീര്‍ക്കുകയും യോഗം തുടരുകയും ചെയ്തു.

എല്‍.ഡി.എഫിന്റെ സോളാര്‍ സമരം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെ ആസ്പദമാക്കി ബഹ്‌റൈന്‍ ആസ്ഥാനമായ ഫോര്‍ പിഎം ന്യൂസില്‍ ലേഖനമെഴുതിയെന്നാരോപിച്ചാണ് ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ ഈ ആരോപണത്തെ ബാലകൃഷ്ണന്‍ വിഷേധിച്ചിട്ടുണ്ട്.