തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങളുടെ പ്രത്യയശാസ്ത്ര ബോധനിലവാരം ഉയര്‍ത്തണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തിരുവനന്തപുരത്ത് നടന്ന പി.സുന്ദരയ്യ ജനശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

Subscribe Us:

പാര്‍ട്ടിക്കുള്ളിലെ സംവാദങ്ങള്‍ അഭിപ്രായ ഭിന്നതകളായും ഏറ്റുമുട്ടലുകളായും ചിത്രീകരിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ജനാധിപത്യ കേന്ദ്രീകരണം പ്രയോഗിക്കുന്നതില്‍ വീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി,  പ്രതിപക്ഷ നേതാവ്‌ വി.എസ്.അച്യുതാനന്ദന്‍, തോമസ് ഐസക് എം.എല്‍.എ തുടങ്ങിയവരും സെമിനാറില്‍ പങ്കെടുത്തു.