തിരുവനന്തപുരം: പി.ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എ.വിജയരാഘവന്റെ നേതൃത്വത്തലാണ് കമ്മീഷന്‍. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെതാണ് തീരുമാനം. മൂന്നംഗ കമ്മീഷനാണ് അന്വേഷിക്കുക.

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചില പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. നാഡീ സംബന്ധമായ രോഗം കാരണം ശശി അവധിയില്‍ പോവുകയായിരുന്നുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഗുരുതരമായ ചില ആരോപണങ്ങള്‍ പാര്‍ട്ടി പോഷക സംഘടനയുടെ ജില്ലാ ഭാരവാഹി ശശിക്കെതിരെ ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. കണ്ണൂരില്‍ നിന്നുള്ള ഒരു പാര്‍ട്ടി എം.എല്‍.എയും പരതി ഉന്നയിച്ചു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പങ്കെടുത്ത കഴിഞ്ഞ സംസ്ഥാന സമിതിയില്‍ പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണം സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ലോട്ടറി ചര്‍ച്ച നടക്കുന്നതിനാല്‍ ചര്‍ച്ചയായിരുന്നില്ല.