എഡിറ്റര്‍
എഡിറ്റര്‍
മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വിമാനഭാഗം കണ്ടെത്തി
എഡിറ്റര്‍
Friday 21st March 2014 7:01am

malasian-airjet

ക്വാലാലംപൂര്‍: പതിമൂന്ന് ദിവസം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വിമാനഭാഗങ്ങള്‍ കണ്ടെത്തി.

ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ നിന്ന് 2500 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ചിറകിലെ ഭാഗമെന്ന് സംശയിക്കുന്നവസ്തുവിന് 24 മീറ്റര്‍ നീളമുണ്ട്.

കടലില്‍ ആയിരക്കണക്കിന് താഴെയായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടലിന്റെ സ്ഥിതി ശാന്തമല്ലാത്തതിനാല്‍ തിരച്ചില്‍ ഊര്‍ജിതമാക്കാനായിട്ടില്ല.

അന്വേഷണത്തില്‍ സഹായിക്കാന്‍ യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് യുദ്ധവിമാനങ്ങള്‍ സജ്്ജമായിട്ടുണ്ട്. അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ ഓസ്‌ട്രേലിയയുടെ കപ്പലും ചൈനയുടെ കപ്പലും ഇന്ന് സ്ഥലത്തെത്തും.

എം.എച്ച് 370 വിമാനം കഴിഞ്ഞ എട്ടാം തിയതി കൊലാലംപൂരില്‍ നിന്ന ബെയ്ജിങിലേക്ക് പോകുംവഴിയാണ് കാണാതാവുന്നത്. വിമാനം കാണാതായതിന് പിന്നാലെ തീവ്രവാദ ബന്ധമടക്കം നിരവധി ദുരൂഹതകള്‍ നിലനിന്നിരുന്നു.

ആദ്യം വിമാനം കടലില്‍ മുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ കടലിലും മറ്റിടങ്ങളിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും തിരച്ചില്‍ തുടരുകയായിരുന്നു. പിന്നീട് വിമാനം റാഞ്ചിയതാണെന്ന് മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

Advertisement