എഡിറ്റര്‍
എഡിറ്റര്‍
പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു
എഡിറ്റര്‍
Tuesday 8th January 2013 8:30am

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും സൂചനാ പണിമുടക്കിലാണ്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും ആഹ്വാനംചെയ്ത അനിശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച ആരംഭിക്കും.

Ads By Google

2013 ഏപ്രില്‍ മുതല്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടതുപക്ഷ സംഘടനകളും അധ്യാപക സംഘടനകളുമാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതും നിയമന നിരോധനവും നിര്‍ത്തുക, ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം, ജീവനക്കാരുടെ സമരത്തെ ശക്തമായി നേരിടുമെന്ന് സര്‍്ക്കാര്‍ വ്യക്തമാക്കി. സമരത്തിനെതിരെ സര്‍ക്കാര്‍ ‘ഡയസ് നോണ്‍’ പ്രഖ്യാപിക്കുകയും മറ്റ് മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

സമരത്തില്‍ പങ്കെടുക്കാതെ ജോലിക്കെത്തുന്ന ജീവനക്കാരെ തടയുന്നത് അനുവദിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കെത്തുന്നവര്‍ക്ക് വേണ്ടിവന്നാല്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തും.

സമരത്തില്‍ പങ്കെടുക്കുന്ന താത്കാലിക ജീവനക്കാര്‍ക്കും പ്രൊബേഷനിലുള്ള ജീവനക്കാര്‍ക്കുമെതിരെ നടപടിയുണ്ടാകും. കൂടാതെ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് അവധി’ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലീവില്‍ പ്രവേശിച്ചവരെ അത്യാവശ്യഘട്ടത്തില്‍ തിരിച്ചുവിളിക്കാം.

അതേസമയം, എല്ലാ ഭീഷണികളേയും അവഗണിച്ച് മുഴുവന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. സമരത്തില്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍്ട്ട് ചെയ്തിട്ടില്ല.

Advertisement