കൊച്ചി: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ കൊച്ചി ടസ്‌കേര്‍സിന്റെ പുതിയ ക്യാപ്റ്റനാകും. നിലവിലെ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ ലങ്കയിലേക്ക് തിരിച്ചുപോകുന്നതിനെ തുടര്‍ന്നാണിത്.

21.77 ശരാശരിയോടെ 196 റണ്‍സ് പട്ടേല്‍ നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേയാണ് കൊച്ചിയുടെ കൊമ്പന്‍മാര്‍ക്ക് ഇനി കളിയുള്ളത്. 13 മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവും ഏഴ് തോല്‍വിയുമായി ആറാംസ്ഥാനത്താണ് കൊച്ചിന്‍ ടസ്‌കേര്‍സ്.

നേരത്തേ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഗംഭീര്‍ ഇടംപിടിച്ചിരുന്നു. വീന്‍ഡീസില്‍ നായകന്‍ ഗൗതംഗംഭീറിനൊപ്പം പട്ടേലായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക.