ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ല് സംബന്ധിച്ച് അണ്ണാഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഭരണ-പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ തീരുമാനമായി. പാര്‍ലമെന്റില്‍ ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കും.

പ്രമേയം ആദ്യം രാജ്യസഭയിലും പിന്നീട് ലോക്‌സഭയിലും അവതരിപ്പിക്കും. രാജ്യസഭയില്‍ രാത്രി എട്ട് മണിയോടെ പ്രമേയത്തിനമേലുള്ള വോട്ടെടുപ്പ് നടക്കും. ഇതിനിടെ പാര്‍ലമെന്റ് നടപടിയില്‍ അന്നാഹസാരെ സന്തോഷവാനാണെന്ന് ഹസാരെ സംഘത്തിലെ പ്രമുഖനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പാര്‍ലിമെന്റ് പ്രമേയം പാസ്സാക്കിയാല്‍ അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിച്ചേക്കും. ഈ വാര്‍ത്ത വ്യാപിച്ചിനെതുടര്‍ന്ന് ഹസാരെ നിരാഹാരമിരിക്കുന്ന രാംലീല മൈതാനത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്.