ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്‍മേല്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പൊതുജനാഭിപ്രായം തേടി. അഭിഷേക് മനു സിങ് വി അധ്യക്ഷനായ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിര്‍ദേശം സമര്‍പ്പിക്കാം. ഇക്കാര്യം കാണിച്ച് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ 15 ദിവസത്തിനകം രാജ്യസഭാ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. നേരിട്ട് അറിയിക്കാന്‍ താല്പര്യമുള്ളവര്‍ അക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ വെബ്‌സൈറ്റില്‍ ബില്ലിന്റെ പകര്‍പ്പ് ലഭ്യമാണ്. പകര്‍പ്പ് ആവശ്യമുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

സര്‍ക്കാരിന്റെ ഈ നടപടി സമയം കളയലാണെന്ന് ഹസാരെ ടീമിലുള്ള അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു. പൊതുജനാഭാപ്രായം തേടുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.