ഹസാരെയുടെ അറസ്റ്റ്: സഭ നടപടികള്‍ നിര്‍ത്തിവച്ചു

ന്യൂദല്‍ഹി: ഹസാരെയുടെ അറസ്റ്റിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ സഭാനടപടികള്‍ നിര്‍ത്തിവച്ചു.

ചോദ്യോത്തരവേള നിര്‍ത്തിവച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കറും സര്‍ക്കാറും അംഗീകരിക്കാത്തതാണ് ബഹളത്തിനിടയാക്കിയത്. ഉച്ചയ്ക്ക് 12 മണിക്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവച്ചതായി സ്പീക്കര്‍ അറിയിച്ചു.

12 മണിക്ക് സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. ഇതേ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.