Categories

വിവാ­ദ­ഭാ­ഗം നീക്കി: ആ­ണ­വ­ബാ­ധ്യ­താ ബില്ലി­ന് അം­ഗീ­കാരം

ന്യൂ­ദല്‍ഹി: വി­വാ­ദ­പ­രാ­മര്‍­ശം നീ­ക്കി ആ­ണ­വ­ബാ­ധ്യ­താ ബില്‍ പാര്‍­ല­മെന്റ് ശ­ബ്ദ­വോ­ട്ടോ­ടെ പാ­സാക്കി. ഇ­തോ­ടെ ബില്ലി­നെ­ക്കു­റിച്ചും വി­വാ­ദ­പ­രാ­മര്‍­ശ­ത്തെ­ക്കു­റിച്ചും മാ­സ­ങ്ങള്‍ നീ­ണ്ടു­നി­ന്ന വി­വാദ കോ­ലാ­ഹ­ല­ങ്ങള്‍­ക്ക് അ­വ­സാ­ന­മാ­യി.

ആ­ണ­വ­സാ­മഗ്രി വി­ത­ര­ണ­ക്കാ­രെ ആ­ണ­വാ­പ­ക­ട­ങ്ങ­ളു­ടെ ബാ­ധ്യ­ത­യില്‍ നിന്നും പൂര്‍­ണ്ണ­മാ­യും ഒ­ഴി­വാ­ക്കു­ന്ന 17 (b) യില്‍ നീ­ക്കം­ചെ­യ്­താ­ണ് ബില്‍ പാ­സാ­ക്കി­യി­രി­ക്കു­ന്നത്. ഇ­ത­ട­ക്കം 18 ഭേ­ദ­ഗ­തി­ക­ളാ­ണ് ബില്ലില്‍ ഉള്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. കേ­ന്ദ്ര ശാ­സ്­ത്ര-സാ­ങ്കേതി­ക വ­കു­പ്പു­മ­ന്ത്രി പൃ­ഥി­രാ­ജ് ചൗ­ഹാ­നാ­ണ് ബില്‍ സ­ഭ­യില്‍­വെ­ച്ച­ത്.

എ­ന്നാല്‍ ആ­ണ­വ­ദു­ര­ന്ത­മു­ണ്ടാ­യാല്‍ ല­ഭി­ക്കേണ്ട ന­ഷ്ട­പ­രിഹാ­ര തു­ക­യു­ടെ പ­രി­ധി 1500 കോ­ടി­യില്‍ നി­ന്ന് 10,000 കോ­ടി­യാ­ക്ക­ണ­മെ­ന്ന ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ നിര്‍­ദ്ദേ­ശം ലോ­ക്‌­സഭ വോ­ട്ടി­നി­ട്ടു തള്ളി. നിര്‍­ദ്ദേ­ശ­ത്തി­ന­നു­കൂ­ല­മാ­യി 26 വോട്ടും എ­തിര്‍­ത്ത് 252 വോട്ടും രേ­ഖ­പ്പെ­ടു­ത്തി. ആ­ണ­വ­ബാധ്യ­ത ബില്ലി­നെ­ക്കു­റി­ച്ചു­യര്‍­ന്ന എല്ലാ സം­ശ­യ­ങ്ങള്‍ക്കും പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍­സിം­ഗ് മ­റുപ­ടി നല്‍­കി.

ഇന്ത്യ­യോ­ടു­ള്ള ‘ആ­ണ­വ വി­വേചനം’ അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­ലെ ആ­ദ്യ­പ­ടി­യാ­ണ് ബി­ല്ലെ­ന്ന്മന്‍­മോ­ഹന്‍ സിം­ഗ് അ­ഭി­പ്രാ­യ­പ്പെട്ടു. എ­ന്നാല്‍ ചര്‍­ച്ച­യില്‍ പ­ങ്കെ­ടു­ത്തു സം­സാ­രി­ച്ച ബി ജെ പി നേ­താ­വ് ജ­സ്വ­ന്ത് സിം­ഗ് സര്‍­ക്കാ­റി­ന്റെ അ­മേ­രി­ക്കന്‍ പ­ക്ഷ­പാത­ത്തെ വി­മര്‍­ശി­ച്ചു. അ­മേ­രി­ക്ക­യു­ടെ ക­ടു­ത്ത സ­മ്മര്‍­ദ്ദ­ങ്ങള്‍­ക്കു യു പി എ വ­ഴ­ങ്ങി­യെന്നും വിവാ­ദ പ­രാ­മര്‍­ശ­ങ്ങള്‍ നീ­ക്കി­യ­തി­നാ­ലാ­ണ് ബില്ലി­നെ പി­ന്തു­ണ­ച്ച­തെ­ന്നും ജ­സ്വ­ന്ത് സിം­ഗ് വ്യ­ക്ക­ത­മാ­ക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര