ന്യൂദല്‍ഹി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തിവെച്ചു. സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ബഹളം തുടങ്ങുകയായിരുന്നു.

ചോദ്യോത്തര വേള നടപടിക്രമങ്ങളിലേക്ക് തിരിഞ്ഞ സ്പീക്കര്‍ക്ക് ബഹളത്തെ തുടര്‍ന്ന് നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഉച്ചക്ക് 12 മണിക്ക് വീണ്ടും സഭ ചേരുമ്പോഴും ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.