എഡിറ്റര്‍
എഡിറ്റര്‍
വിദേശനിക്ഷേപം: രാജ്യസഭയും ലോക്‌സഭയും നാലാം ദിവസവും സ്തംഭിച്ചു
എഡിറ്റര്‍
Tuesday 27th November 2012 2:15pm

ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Ads By Google

ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപവിഷയമാണ് ലോക്‌സഭയില്‍ ബഹളത്തിനിടയാക്കിയതെങ്കില്‍ സര്‍ക്കാര്‍ ജോലിയിലെ പ്രമോഷനില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം നല്‍കണമെന്ന വിഷയത്തിലാണ് രാജ്യസഭ തടസപ്പെട്ടത്.

രാവിലെ ചേര്‍ന്ന ഇരുസഭകളും ബഹളം മൂലം ആദ്യം 12 മണിവരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ രാജ്യസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

ലോക്‌സഭയില്‍ ബഹളം മൂലം നടപടികള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ സ്പീക്കര്‍ 2 മണിവരെ സഭ നിര്‍ത്തിവെച്ചു. നാലാം പ്രവര്‍ത്തിദിവസമാണ് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നത്.

വിദേശ നിക്ഷേപപ്രശ്‌നത്തില്‍ വോട്ടിങ്ങോടെയുളള ചര്‍ച്ചയെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

Advertisement