എഡിറ്റര്‍
എഡിറ്റര്‍
പി.ജെ.കുര്യന്‍, സി.പി. നാരായണന്‍, ജോയ് ഏബ്രഹാം എന്നിവര്‍ എം.പിമാര്‍
എഡിറ്റര്‍
Monday 25th June 2012 6:41pm

തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി. ജെ. കുര്യനും ജോയ് ഏബ്രഹാമും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. പി. നാരായണനും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മത്സരരംഗത്തുണ്ടായിരുന്ന പി.ജെ.കുര്യന് 37 ഉം , ജോയ് എബ്രഹാമിന് 36 ഉം സി.പി.നാരായണന് 36ഉം  സി.എന്‍. ചന്ദ്രന് 31ഉം വോട്ടുകളാണ് ലഭിച്ചത്. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്ക് യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫില്‍നിന്നും രണ്ട്ു സ്ഥാനാര്‍ഥികള്‍ വീതം മത്സരിച്ചിരുന്നു.

യു.ഡി.എഫില്‍ നിന്നു കോണ്‍ഗ്രസിലെ പ്രഫ. പി.ജെ. കുര്യനും കേരള കോണ്‍ഗ്രസ്-എമ്മിലെ ജോയി ഏബ്രഹാമും മത്സരിച്ചപ്പോള്‍ എല്‍.ഡി.എഫില്‍നിന്നു സി.പി.ഐ.എമ്മിലെ സി.പി. നാരായണനും സി.പി.ഐയിലെ സി.എന്‍. ചന്ദ്രനുമായിരുന്നു മത്സരിച്ചിരുന്നത്. ഇതില്‍ വോട്ടിങ്ങ് നിലവെച്ച് ഒരാളെ വിജയിപ്പിക്കാനേ ഇടതുപക്ഷത്തിനു കഴിയുമായിരുന്നുള്ളു. അങ്ങനെയാണ് സി.പി. നാരായണന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

നിയമസഭയില്‍ യു.ഡി.എഫിന് 73ഉം എല്‍.ഡി.എഫിന് 67 ഉം അംഗങ്ങളാണുള്ളത്. ഇതില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ലൂഡി ലൂയിസിനു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ല. അതിനാല്‍ യു.ഡി.എഫില്‍നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് 72 പേര്‍ക്കുമാത്രമാണു വോട്ടുള്ളത്. യു.ഡി.എഫിലെ അംഗങ്ങള്‍ ഒന്നാം വോട്ട് പി.ജെ. കുര്യനും രണ്ടാം വോട്ട് ജോയി ഏബ്രഹാമിനു നല്‍കിയിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. നാരായണനു സി.പി.ഐ.എമ്മിലെ 36 എം.എല്‍.എമാരുടെ ഒന്നാം വോട്ട് നല്‍കി. ബാക്കിയുള്ള എട്ട് സി.പി.ഐ.എം അംഗങ്ങളുടെയും ഘടകകക്ഷി എം.എല്‍.എമാരുടെയും 31 വോട്ട് സി.എന്‍. ചന്ദ്രനു ലഭിച്ചു.

Advertisement