ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുദ്ദേശിച്ചുള്ള നിര്‍ദ്ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ശബ്ദായമാനമായ അന്തരീക്ഷത്തില്‍ ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊണ്ടുവന്ന പ്രമേയമാണ് സഭ ചര്‍ച്ചകൂടാതെ പാസാക്കിയത്.

ജൂണ്‍ 1 മുതലാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ഷിബു സോറന്‍ രാജിവച്ചതിനെത്തുടര്‍ന്ന് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
നേരത്തേ കോണ്‍ഗ്രസും ബി ജെ പിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ചിരുന്നു. ജൂണ്‍ 27 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ഖണ്ഡനപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തതില്‍ പ്രതിഷേധിച്ച് സോറന്‍ സര്‍ക്കാറിനുള്ള പിന്തുണ ബി ജെ പിയും ജനതാദള്‍ യുണൈറ്റഡും പിന്‍വലിക്കുകയായിരുന്നു.