ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവും മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള കേരള എം.പിമാരുടെ പ്രതിഷേധവും തുടര്‍ച്ചയായ എട്ടാം ദിവസവും ഇരുസഭകളും സ്തംഭിപ്പിച്ചു. ബഹളത്തെതുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയം ശൂന്യവേള നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ തടസപ്പെട്ടതിനാല്‍ വിഷയം ചര്‍ച്ചക്കെടുത്തില്ല.

Subscribe Us:

കേരളത്തില്‍നിന്നുള്ള എം. പിമാരെല്ലാം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും ചെയ്തു. രണ്ടുവിഷയവുംകൂടി സഭയില്‍ ബഹളമായതിനെതുടര്‍ന്ന് ആദ്യം സഭ 12മണിവരെയും പിന്നീട് ഇന്നത്തേക്കും പിരിഞ്ഞു. പാര്‍ലമെന്റിന് പുറത്തും കേരള എം.പിമാര്‍ പ്രതിഷേധപ്രകടനം നടത്തി.

Malayalam News
Kerala News in English