ന്യൂദല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കി. മെഡിക്കല്‍ കൗണ്‍സിലിനെ പിരിച്ചുവിട്ട് പകരം ഗവര്‍ണേഴ്‌സ് ബോഡി രൂപികരിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു നല്‍കുന്ന ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ് ഭേദഗതി ചെയ്തത്.

ഭേദഗതി ബില്ല് ഇതിനു മുമ്പ് ലോക്‌സഭയും അംഗീകരിച്ചിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുമുമ്പ് കൗണ്‍സില്‍ പുനസംഘടിപ്പിക്കണം. അതുവരെ ഗവേണിങ് ബോഡിക്കായിരിക്കും കൗണ്‍സിലിന്റെ നടത്തിപ്പ് ചുമതല. അതോടൊപ്പം കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ യാതൊരു നഷ്ടപരിഹാരവും ആവശ്യപ്പെടാതെ തങ്ങളുടെ ഓഫിസുകള്‍ ഒഴിയണമെന്നും ബില്‍ ആവശ്യപ്പെടുന്നുണ്ട്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരിട്ട അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് മെയ് 15നാണ് കൗണ്‍സില്‍ പിരിച്ചു വിട്ടത്.