സോള്‍: ദക്ഷിണകൊറിയയുടെ ക്യാപ്റ്റനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ പാര്‍ക്ക് ജി സുങ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. രണ്ടായിരം മുതല്‍ ദേശീയടീമില്‍ അംഗമായിരുന്ന സുങ് ക്ലബ്ബില്‍ കളി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുണൈറ്റഡിനായി കളിക്കുന്ന സുങ് 168 മല്‍സരങ്ങളില്‍ നിന്നും 22 ഗോള്‍ നേടിയിട്ടുണ്ട്. ദോഹയില്‍ നടന്ന ഏഷ്യന്‍കപ്പ് ഫുട്‌ബോളില്‍ സെമിയില്‍ തോറ്റതോടെ സുങ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.