എഡിറ്റര്‍
എഡിറ്റര്‍
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി
എഡിറ്റര്‍
Tuesday 30th October 2012 1:42pm

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നുവെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടുന്ന കാര്യം നിയമമനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ഇപ്പോഴുള്ള ജീവനക്കാരെ നിലനിര്‍ത്താനുള്ള നിയമവശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതി പിരിച്ചുവിടുന്ന കാര്യം തീരുമാനിച്ചിട്ടില്ല.

ഭരണസമിതി പിരിച്ചുവിടണമെന്നും കോളേജ് സഹകരണമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നുമുള്ള എം.വി രാഘവന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി പിരിച്ചുവിട്ടില്ലെങ്കില്‍ യു.ഡി.എഫ് വിടുമെന്ന് കഴിഞ്ഞദിവസം സി.എം.പി നേതാവ് എം.വി രാഘവന്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ അഞ്ചിന് ചേരുന്ന യു.ഡി.എഫ്. യോഗത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement