Categories

Headlines

വളന്തക്കാട് ശോഭ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

valanthakkad-projectകൊച്ചി: വിവാദമായ വളന്തക്കാട് ശോഭാ ഗ്രൂപ്പ് പദ്ധതിക്കെതിരെ സി പി ഐ എം അനുകൂല സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. പരിസ്ഥിതിയെ കാര്യമായി ബാധിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോയാല്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരുമെന്ന് പരിഷത്ത് മുന്നറിയിപ്പ് നല്‍കി.

നിര്‍ദ്ദിഷ്ട പദ്ധതി വളന്തക്കാടിലെ കണ്ടല്‍ വനങ്ങളെയും ജൈവവ്യവസ്ഥയെയും ദോശകരമായി ബാധിക്കുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ പരിഷത്ത് പരിസ്ഥിതി വിഭാഗം കണ്‍വീനര്‍ വി ആര്‍ രഘുനന്ദന്‍ വ്യക്തമാക്കി. കണ്ടല്‍ക്കാട് നശിച്ചാല്‍ എറണാകുളത്തെ ഭൂഗര്‍ഭ ജല സംവിധാനത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഷത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൈമാറിയിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോയാല്‍ പ്രത്യക്ഷ മറ്റ് സംഘടനകളുമായി യോജിച്ച് പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനായി സര്‍ക്കാറിന്റെ പരിഗണനയിലുള്ള പദ്ധതിയാണ് വളന്തക്കാട് ശോഭ പദ്ധതി. പദ്ധതിക്കെതിരെ നേരത്തെ സി പി ഐയുടെ ചില മന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു. ശോഭ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് ഏക ജാലക സംവിധാനത്തിലൂടെ അനുമതി നല്‍കണമെന്നാണ്് സി പി ഐ എം ആവശ്യം.

വളന്തക്കാട്ടെ 400 ഏക്കറില്‍ നോളജ് പാര്‍ക്ക്, ഷോപ്പിംഗ് മാള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഭവന പദ്ധതികള്‍ അടങ്ങിയ 5,000കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എട്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് സര്‍ക്കാരും ശോഭാ ഗ്രൂപ്പും ധാരണാ പത്രം ഒപ്പിട്ടു കഴിഞ്ഞു. പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ആവശ്യമുണ്ട്. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ ഏകജാലകത്തില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കുന്നതിന് നീക്കം നടത്തുന്നത്.

പദ്ധതിക്കെതിരെ നേരത്തെ കേരള ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് രംഗത്ത് വന്നിരുന്നു. പരിസ്ഥിതി ആഘാതങ്ങള്‍ പഠിക്കാതെ പദ്ധതിക്കായി ധാരണാ പത്രം ഒപ്പിട്ടതിനെതിരെയും വിമര്‍ശനമുണ്ട്. സി പി ഐ എമ്മിന് പ്രത്യേക താല്‍പര്യമുള്ള പദ്ധതിക്കെതിരെ പാര്‍ട്ടി അനുകൂല സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് തന്നെ രംഗത്ത് വന്നത് സര്‍ക്കാറിന് തലവേദനയാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ