Categories

പാ­രി­സ് ഹില്‍­ട്ട­നി­ത് പ്ര­ണ­യ­ദി­നങ്ങള്‍

ലോ­സ് ആ­ഞ്ചല­സ്: അ­മേ­രി­ക്ക­യുടെ സാ­യ­ന്ത­ന­ പാര്‍­ട്ടി­ക­ളി­ലും മാ­ധ്യ­മ­ങ്ങ­ളിലും നി­റ സാ­ന്നി­ധ്യമാ­യ ഗാ­യി­കയും ന­ടി­യുമായ പാ­രി­സ് ഹില്‍­ട്ട­ണ്‍ പുതി­യ കാ­മുക­നെ ക­ണ്ടെത്തി. ലാ­സ് വെ­ഗാ­സ് നൈ­റ്റ് ക്ല­ബ് ഉ­ട­മ കെ­യെ വെ­യ്­റ്റ്‌­സാ­ണ് പാ­രി­സി­ന്റെ ജീ­വി­ത­ത്തി­ലെത്തി­യ പുതി­യ സം­ഭ­വം. ര­ണ്ടു പേര്‍ക്കും കൊ­ണ്ടുപി­ടി­ച്ച പ്രേമ­മാ­ണെ­ന്നാ­ണ് റി­പ്പോര്‍­ട്ട്.

ഹില്‍­ട്ടണ്‍ ഹോ­ട്ടല്‍ ശൃം­ഖ­ല­യു­ടെ അ­വ­കാ­ശിയായ പാ­രിസ് ഈ വര്‍­ഷ­മാ­ദ്യ­മാ­ണ് തന്റെ കാ­മു­കനാ­യ ഡൗ റെ­യ്ന്‍ ഹാര്‍­ഡ­റ്റു­മാ­യി തെ­റ്റി­പ്പി­രി­ഞ്ഞത്. കെ­യ് വെ­യ്­റ്റ്‌­സു­മാ­യി നി­രവ­ധി പ്ര­ണ­യ ദി­ന­ങ്ങള്‍ പാ­രി­സ് ഇ­തുവ­രെ പി­ന്നി­ട്ടു ക­ഴി­ഞ്ഞു.

ലോ­ങ് ബീ­ച്ചില്‍ ദേ­വാ­സ് ബി­യ­റി­ന്റെ പ­രസ്യം ചി­ത്രീ­ക­രി­ക്കാ­നെത്തി­യ ഇ­രു­വരും ത­ങ്ങ­ളു­ടെ പ്ര­ണ­യ­ത്തെയും പ­ര­സ്­പ­ര സ്‌­നേ­ഹ­ത്തെ­യും മറ­ച്ചു വ­ച്ചി­ല്ലെ­ന്ന് ക­ണ്ടു നി­ന്ന­വര്‍ പ­റ­യുന്നു. ഇ­രു­വരും ത­ങ്ങ­ളു­ടെ പു­തിയ ബന്ധ­ത്തെ പൂര്‍­ണ­മാ­യും ­ആ­സ്വ­ദി­ച്ചു കൊ­ണ്ടി­രി­ക്കു­കാ­യാ­ണ­ത്രെ.

ബെന്‍­ജി മാ­ഡന്‍, റി­ക്ക് സാല്‍മണ്‍, ജാ­സണ്‍ ഷോ തുട­ങ്ങി നി­രവ­ധി പ്ര­ശ­സ്­ത­രുടെ കാ­മു­കി­യാ­യി­രു­ന്ന പാ­രി­സ് ഇ­നി പ്ര­ശ­സ്തരെ പ്ര­ണ­യി­ക്കി­ല്ലെന്നും ഒ­രി­ക്കല്‍ വ്യ­ക്ത­മാ­ക്കി­യ­താ­ണ്.

വാര്‍­ത്ത­ക­ളില്‍ നിറ­ഞ്ഞു നില്‍­ക്കാ­ത്തെ ഒ­രാ­ളെ പ്ര­ണ­യി­ക്കാ­നാ­ണ് ത­നി­ക്കിനി താല്‍­പ്പ­ര്യം. പ്ര­ശ­സ്­ത­രാ­യവ­രെ വി­ശ്വ­സി­ക്കാന്‍ പ്ര­യാ­സ­മാ­ണ്. മാ­ത്ര­മല്ല മാ­ധ്യ­മ­ങ്ങള്‍ ഓരോ ദിവ­സം പു­തി­യ ക­ഥ­കള്‍ കൊ­ണ്ടു­വ­രും. ഈ ലോ­ക­ത്തെ­യില്ലാ­ത്ത­യാ­ളെ പ്ര­ണ­യി­ക്കാ­നാ­ണ് ത­നി­ക്കിഷ്ടം. പ­രി­സ് പു­ഞ്ചി­രി­ച്ചു കൊ­ണ്ടു പ­റ­യുന്നു. പ­ാരി­സി­ന്റെ ഓരോ മോ­ഹ­ങ്ങളെ!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.