മുംബൈ: ടാക്‌സ് അടക്കാതെ പണം ലോക്കറില്‍ പൂട്ടുന്ന താരങ്ങളാണ് നമുക്കുള്ളത്. ഇവരെല്ലാം കണ്ട് പഠിക്കേണ്ടതാണ് പാരിസ് ഹില്‍ട്ടണെ. ഇന്റര്‍നാഷണല്‍ സെലബ്രിറ്റിയായ പാരിസ് ഹില്‍ട്ടണ്‍ ഒരു യാചകയുടെ പാത്രത്തില്‍ ഇട്ടത് 100 ഡോളറിന്റെ പിടക്കുന്ന നോട്ട്!

മുംബൈയിലാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകുകയായിരുന്ന പാരിസ് ഹില്‍ട്ടണിന്റെ വാഹനത്തിന്റെ സമീപം കുഞ്ഞിനെയുമെടുത്ത് യാചക സ്ത്രീ എത്തുകയായിരുന്നു. യാദൃശ്ചികമായി കാറിനടുത്തു കൂടി നീങ്ങിയ യാചകയുടെ അടുത്തെത്തി പാരിസ് ഒരു നോട്ടെടുത്ത് നല്‍കി. അടുത്തുളളവര്‍ നോക്കുമ്പോഴാണ് അത് 100 ഡോളറിന്റെ നോട്ടാണെന്ന് മനസ്സിലായത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് പാരിസ് ഹില്‍ട്ടണ്‍ ഇന്ത്യയിലെത്തിയത്. ബിസിനസ്സ് സംബന്ധിയായ ആവശ്യങ്ങള്‍ക്കാണ് അവര്‍ ഇന്ത്യയിലെത്തിയത്.