എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ സിനിമ അപ്‌ലോഡ് ചെയ്താല്‍ ഇനി അകത്താവുക രക്ഷിതാക്കള്‍
എഡിറ്റര്‍
Thursday 23rd January 2014 6:19am

internet-explorer-11

തിരുവനന്തപുരം: കുട്ടികള്‍ ഇന്റര്‍നെറ്റില്‍ സിനിമ അലോഡ് ചെയ്താല്‍ ഇനി അകത്താവുക രക്ഷിതാക്കളാവും. ഇതിന്റെ നിയമസാധ്യതകളിലേക്ക് പോലീസ് നീക്കം തുടങ്ങി.

പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതേറെയും കൗമാരക്കാരായതിനാലാണ് ഇത്തരമൊരു നീക്കത്തിന് പോലീസ് തയ്യാറെടുക്കുന്നത്.

ഇന്റര്‍നെറ്റിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയ ഐ.പി. അഡ്രസ് ഉടമകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റ് ഉടമകള്‍ ഹൈടെക്‌സെല്ലിന് കൈമാറിക്കൊണ്ടിരിക്കുകയാണ്.

ഐ.പി. അഡ്രസുകള്‍ ലഭിക്കുന്നതിനനുസരിച്ച് അവ ബി.എസ്.എന്‍.എല്‍. ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കൈമാറുന്നുണ്ട്. ഇതനുസരിച്ച് മേല്‍വിലാസം ശേഖരിച്ച ശേഷം ഉടമകളെത്തേടി പോലീസെത്തും.

ഇതനുസരിച്ച് കൂടുതല്‍ പരിശോധനകള്‍ ഉടനുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കാതെയാണ് രക്ഷിതാക്കള്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കുന്നതെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവരെ കേസുകളില്‍ പ്രതിയാക്കാമെന്നാണ് വാദം.

ഇപ്പോള്‍ കൗമാരക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ മാതാപിതാക്കളെ സാക്ഷികളാക്കുകയാണ് ചെയ്യുന്നത്.

അടുത്തിടെ റിലീസ് ചെയ്ത ദൃശ്യം, ജില്ല, ഇന്ത്യന്‍ പ്രണയകഥ,  തുടങ്ങിയ സിനിമകള്‍ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത രണ്ട് കൗമാരക്കാരെ ഈയിടെ കണ്ടെത്തിയിരുന്നു.  പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

Advertisement