ലണ്ടന്‍:  സ്‌കോട്‌സലന്‍ഡിലെ ഗ്ലാസ്‌ഗോ വിമാനത്താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ പാഴ്‌സല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളം ഒഴിപ്പിച്ചു. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ഭാഗില്‍ പാഴ്‌സല്‍ ബോംബാണോ എന്ന സംശയത്തെതുടര്‍ന്നാണ് വിമാനത്താവളം ഒഴിപ്പിച്ചത്.

വിമാനത്താവളത്തിനുള്ളിലേക്ക് കടത്തിവിടുന്നതിന് മുന്‍പ് യാത്രക്കാരെ പരിശോധിക്കുന്ന സുരക്ഷാ മേഖലിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡ് പാഴ്‌സല്‍ പരിശോധിച്ച് ബോംബ് നിര്‍വീര്യമാക്കിയ ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനസ്ഥാപിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഏതന്‍സിലെ റഷ്യന്‍, സ്വിസ് എംബസികളില്‍ പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ചിരുന്നൂ.

2007ജൂണില്‍ ഗ്ലാസ്‌കോ വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം നടന്നിരുന്നു. ജീപ്പില്‍ സ്‌ഫോടനവസ്തുക്കള്‍ നിറച്ചശേഷം ടെര്‍മിനലിനകത്തേക്ക് ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്.