കൊച്ചി: പറവൂരില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ മൈസൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി ഇടനിലക്കാരിയുടെ വെളിപ്പെടുത്തല്‍. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇടനിലക്കാരി ലില്ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൈസൂരില്‍ ലില്ലി മുഖേന പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവച്ചതായാണ് വെളിപ്പെടുത്തല്‍. ഇതില്‍ മൂന്നുപേരുടെ പേര് ലില്ലി പറഞ്ഞിട്ടുണ്ട്. അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് സാലിഹ്, ലില്ലി എന്നിവരെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സി.പി.ഐ.എം നേതാവ് എല്‍ദോ കെ മാത്യുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 44പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.