Administrator
Administrator
പറവൂര്‍ പീഡനം: ടെലിഫിലിം സംവിധായകന്‍ അറസ്റ്റില്‍
Administrator
Tuesday 2nd August 2011 2:00pm

mla driver handcuffedകൊച്ചി: പറവൂര്‍ പീഡനക്കേസില്‍ ടെലിഫിലിം സംവിധായകന്‍ ക്രൈംബ്രാഞ്ച് പിടിയില്‍. ടെലിഫിലിം സംവിധായകനായ കുട്ടനെയാണ് അറസ്റ്റു ചെയ്തത്. ടെലിഫിലിം അണിയറ പ്രവര്‍ത്തകനായിരുന്ന ഇസ്മാഈല്‍, നടന്‍ വിജിത്ത് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

പ്രമാണി എന്ന സിനിമയുടെ സെറ്റില്‍വച്ചും പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടിരുന്നുവെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എക്‌സ്ട്രാ ആര്‍ട്ടിസ്റ്റ് കോഓര്‍ഡിനേറ്റര്‍ ചേര്‍ത്തല പള്ളിപ്പുറം വീട്ടില്‍ സാംസണെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.

ചലച്ചിത്രരംഗത്തേക്ക് എക്‌സ്ട്രാനടിമാരെ ഏര്‍പ്പെടുത്തി നല്‍കിയിരുന്ന ഇയാള്‍ രണ്ടുപേര്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് കേസ്. സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയെ അച്ഛന്‍ സുധീര്‍ ആണ് പരിചയപ്പെടുത്തിക്കൊടുത്തത്.

Advertisement