കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ രണ്ട് ഡോക്ടര്‍മാരും പ്രതികളാണെന്ന് ക്രൈംബ്രാഞ്ച്. ഇപ്പോള്‍ ദുബൈയിലും ലണ്ടനിലും കഴിയുന്ന ഡോക്ടര്‍മാരാണ് പ്രതികളായുള്ളത്. മൈസൂരിലും എറണാകുളത്തും വെച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പിടികൂടാന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടിയതായാണ് വിവരം.

100 ഓളം പേര്‍ പ്രതികളായുള്ള കേസില്‍ 50 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇവരില്‍ 15 പേര്‍ വിദേശത്താണ്. അതേസമയം കേസിലെ പ്രതിയായ മുന്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് തോമസ് വര്‍ഗ്ഗീസിനെ ഇന്ന് തിരുവനന്തപുരത്ത് കൊണ്ട് വന്ന് തെളിവെടുത്തു.