കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കേസില്‍ പ്രതിയായ കോഴിക്കോട് സ്വദേശി നവാസാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

പറവൂര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആലുവയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് നവാസ്. ഇയാളെ ഇന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.