പറവൂര്‍: ഇടവകയിലെ സ്ത്രീയോടെപ്പം വൈദികനെ കണ്ടതിനെത്തുടര്‍ന്ന് സദാചാരക്കാര്‍ പിടികൂടിയ വികാരിയെ സ്ഥലം മാറ്റി. കൈതാരം കോതകുളം അമലോത്ഭവമാത പള്ളി ഇടവക വികാരി പോള്‍ തെക്കാനത്തിനെയാണ് സദാചാര വിവാദത്തെത്തുടര്‍ന്ന് സ്ഥലം മാറ്റിയത്.


Also read മോദിയെപ്പോലെ യോഗിയേയും നമുക്ക് നല്ലപോലെ എതിര്‍ത്തും കുറ്റപ്പെടുത്തിയും ഒരു ഫിഗറാക്കാം; പിന്നെ പ്രധാനമന്ത്രി കസേരയിലിരുത്താം: അഡ്വ. ജയശങ്കര്‍


വൈദികനും യുവതിയെയും ഒരുമിച്ച് പുറത്ത് കണ്ടതിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് വൈദികനെ സ്ഥലം മാറ്റുന്നതിലേക്ക് നയിച്ചത്. ഇരുവരെയും ഒരുമിച്ച് കണ്ടതിനെ സദാചാരവാദികള്‍ ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തേതുടര്‍ന്ന് യോഗം ചേര്‍ന്ന പളളിക്കമ്മിറ്റി വികാരിയോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മാര്‍ച്ച് 12ന് വൈദികന് യാത്രയയപ്പ് നല്‍കാനായിരുന്നു യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനു മുമ്പ് തന്നെ ആരെയും അറിയിക്കാതെ പോള്‍ തെക്കാനം ഇടവക വിടുകയായിരുന്നു.

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളാണ് വൈദികന്റെ സ്ഥലമാറ്റത്തിന്റെ കാരണമെന്നാണ് പള്ളിക്കമ്മിറ്റി നല്‍കുന്ന വിശദീകരണം.