എഡിറ്റര്‍
എഡിറ്റര്‍
പറവൂര്‍ പീഡനക്കേസ്: വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലായില്ല
എഡിറ്റര്‍
Saturday 1st June 2013 9:40am

women

പറവൂര്‍: പറവൂര്‍ പീഡനക്കേസ് വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലായില്ല. വിചാരണ മെയ് 31 നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

വിചാരണ നീണ്ടുപോകുന്നതിനെതിരെ വീണ്ടും ഹൈ്‌ക്കോടതിയെ സമീപിക്കാനിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകര്‍.

52  കേസുകളില്‍ ഇതുവരെ നാലെണ്ണത്തിന്റെ വിചാരണ മാത്രമാണ് പൂര്‍ത്തിയായത്.

Ads By Google

2012 മെയ് 31 നകം വിചാരണ പൂര്‍ത്തിയാകാനായിരുന്നു ആദ്യം കോടതി ഉത്തരവിട്ടത്. പിന്നീട് ഇത് ഒരു വര്‍ഷം കൂടി നീട്ടി നല്‍കുകയായിരുന്നു.

52 കേസുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പ്രതികളെ ശിക്ഷിച്ചത്.

പറവൂര്‍ പീഡനക്കേസ് വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിച്ചിരുന്നെങ്കിലും മറ്റ് കേസുകളും ഇവിടെ പരിഗണിക്കുന്നുണ്ട്. ഇതാണ് വിചാരണ നീണ്ടുപോകുന്നതിനുള്ള കാരണം.

 

Advertisement