Administrator
Administrator
പറവൂര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
Administrator
Tuesday 12th July 2011 2:31pm

ice cream investigationതിരുവനന്തപുരം: പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി.സുരേന്ദ്രനെ സ്ഥലംമാറ്റി. കെ.ജി.സൈമണ്‍ ആണ് പുതിയ ക്രൈംബ്രാഞ്ച് എസ്.പി. കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് സ്ഥലംമാറ്റിയിരിക്കുന്നതെന്നാണ് സൂചന. കേസിന്റെ അന്വേഷണ മേല്‍നോട്ടം എസ് പി ഉണ്ണിരാജയ്ക്ക് നേരത്തെ നല്‍കിയിരുന്നു.

പറവൂര്‍ കേസിന്റെ അന്വേഷണ ചുമതല ആദ്യം എസ്.പി സുരേന്ദ്രനായിരുന്നു. എന്നാല്‍ പല പ്രമുഖര്‍ക്കും കേസില്‍ പങ്കുണ്ട് എന്ന് കണ്ടെത്തിയതോടെ അന്വേഷണ ചുമതല എസ്.പി ഉണ്ണിരാജയ്ക്ക് നല്‍കി. ഇതിനിടെ കേസിലെ പ്രമുഖരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ കേസിലുള്‍പ്പെട്ട പോലീസുകാരനെ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കാത്തതിനെ ഏറണാകുളം സെഷന്‍സ് കോടതി വിമര്‍ശിച്ചിരുന്നു.

സുരേന്ദ്രന്‍ കേസിലുള്‍പ്പെട്ടവരെ സംരക്ഷിക്കുന്നു എന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡി.ജി.പിയ്ക്ക് ഊമക്കത്തും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.പി സുരേന്ദ്രനെ സ്ഥലം മാറ്റിയത്.

അതേസമയം, തന്റേത് സ്വാഭാവികമായ സ്ഥലം മാറ്റമാണെന്നാണ് എസ്.പി പറയുന്നത്.

Advertisement