Categories

Headlines

പറവൂര്‍ പെണ്‍വാണിഭം: പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയില്‍ നിന്നും വീണ്ടും മൊഴിയെടുക്കും. പ്രതികളെ കണ്ടെത്തുന്നതിനായി തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പോലീസ് ഇന്നലെ തീരുമാനിച്ചിരുന്നു. ലോക്കല്‍ പൊലീസ് രേഖപ്പെടുത്തിയ മൊഴി പൂര്‍ണമല്ലെന്നു ക്രൈംബ്രാഞ്ച് വിലയിരുത്തി.

അന്വേഷണ സംഘത്തില്‍ 20 പേരെ കൂടിഉള്‍പ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. ഇവരില്‍ സി.ഐമാരും എസ്.ഐമാരും ഉള്‍പെടുന്നു.കേസില്‍ ഇരുന്നൂറോളം പേര്‍ പ്രതിസ്ഥാനത്ത് ഉള്ള സാഹചര്യത്തിലാണ് വിപുലീകരണം.

കേസില്‍ ഇതുവരെ നാല്‍പേതാളം പേര്‍ പിടിയിലായിട്ടുണ്ട്. െ്രെകംബ്രാഞ്ച് എസ്.പി എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി ബിജോ അലക്‌സാണ്ടര്‍ക്കാണ് കേസന്വേഷണത്തിന്റെ ചുമതല.

അതേസമയം പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. ബുധനാഴ്ചരാത്രി അറസ്റ്റുചെയ്ത ഇയാളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. ഇയാളുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി എത്തിച്ചുകൊടുത്ത ഇടനിലക്കാരിയെ വധിക്കാന്‍ കേസിലെ പ്രതികള്‍ നീക്കം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇടനിലക്കാരായ അഞ്ചു സ്ത്രീകളടക്കമുള്ളവര്‍ പിടിയിലായതോടെയാണ് ആരെല്ലാമാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വ്യക്തമായ വിവരം പൊലീസിനും ക്രൈം ബ്രാഞ്ചിനും ലഭിച്ചത്. ഇതോടെ കേസിലെ ഇടനിലക്കാരെ മുഴുവന്‍ പിടികൂടാനായി പോലീസ് വലവിരിക്കുകയായിരുന്നു.

ഇടനിലക്കാരിയെ ഇല്ലാതാക്കിയാല്‍ കേസില്‍പ്പെടാതെ രക്ഷപ്പെടാമെന്നു കണക്കുകൂട്ടിയാണ് എറണാകുളം ജില്ലക്കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഇതിനിടയില്‍, ഇടനിലക്കാരിയെ പൊലീസ് അറസ്റ്റു ചെയ്തതോടെ പ്രതികളുടെ നീക്കം പാളി.

പുരുഷന്മാരായ എല്ലാ ഇടനിലക്കാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരില്‍ പലരുടെയും പേരും വിവരങ്ങളുമൊന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അറിയില്ല. പക്ഷേ പ്രതികളെ കാണുമ്പോള്‍ പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്.

കേരളത്തിലെത്തിയ ഒരു വിദേശിക്കു പെണ്‍കുട്ടിയെ കാഴ്ചവെച്ച ഇടനിലക്കാരിയെയും വിദേശി പീഡിപ്പിച്ചതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി വേണ്ടവിധം സഹകരിച്ചില്ലെന്നു കുറ്റപ്പെടുത്തിയാണ് ഇടനിലക്കാരിയെ പീഡിപ്പിച്ചത്.

ഇതേ ഇടനിലക്കാരി തന്നെയാണു കസ്റ്റഡിയില്‍ പോലീസ് പീഡിപ്പിച്ചതായും പരാതിപ്പെട്ടത്. ഈ പരാതി വ്യാജമാണെന്നു പിന്നീടു തെളിഞ്ഞു. തൃശൂര്‍ ജില്ലയിലെ ഒരു ഡോക്ടര്‍, തമിഴ്‌നാട് പൊലീസിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, രണ്ടു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വ്യാപാരി, പിടിയിലായ സി.പി.ഐ.എം പ്രാദേശിക നേതാവ് തോമസ് വര്‍ഗീസിന്റെ സുഹൃത്ത് എന്നിവരാണ് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞ പ്രതികളില്‍ ഇനി അറസ്റ്റിലാവാനുള്ള പ്രധാനികള്‍.

4 Responses to “പറവൂര്‍ പെണ്‍വാണിഭം: പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും”

 1. RAJAN Mulavukadu.

  ഈ പീഡനത്തില്‍ സി പി എം നേതാവ് ഉള്ളത് കൊണ്ടാണോ
  വി എസ മിണ്ടാത്തത്,
  പീഡിതരുടെ നേതാവ് വി എസ്ന്റെ ദയ്ര്യം ചോര്‍ന്നു പോയോ?

 2. nadapuram puli

  കുഞ്ഞാലികുട്ടി കു പെണ്ണ് കേസ് വന്നപ്പോള്‍ ഞങ്ങള്‍ ഒറ്റക് കേസ് നേരിടും എന്ന് തങ്ങള്‍ പറഞ്ഞത് പോലെ വി എസ് പറഞ്ഞില്ല –ശശി തോമസ്‌ എന്നിവരെ രണ്ടു ദിവസതി നുള്ളില്‍ പാര്‍ടിയില്‍ നിന്നും പുറത്താകും –അതാണ് വി എസ് പെണ്‍ വാണിഭ കാരെ തോളില്‍ ഇട്ടു നടക്കുന്ന –മുസ്ലിം ലീഗ് കോണ്ഗ്രസ് അല്ല സീ പീ എമ്മു

 3. rajith sharjah

  ഒരു വര്ഷം നീണ്ട ഇത് പീഡനം തന്നെ ആണോ…അതോ രതി വ്യാപാരത്തില്‍ തനിക്കു പണം കിട്ടുന്നില്ല എന്ന് കണ്ടു പെണ്‍കുട്ടി പിന്മാറിയതോ ?

 4. Anoop

  Renjithe,
  നാണമില്ലേ ഇത്തരം പോസ്റ്റുകള്‍ ഇടാന്‍ ??. അച്ഛന്‍ തന്നെ ഒറ്റു കൊടുക്കുമ്പോള്‍ ആ പാവം ഏത് പാതളത്തിലെക്കനാവോ പോകേണ്ടത് . ഒരു പതിനാലുകാരിയെ രതി വ്യവസായി ആക്കാന്‍ എന്തെളുപ്പം .. 🙁

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.