ചെന്നൈ: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ തമിഴ് സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെന്നൈ അണ്ണാ നഗര്‍ ശിവ(32), പട്ടാമ്പി, കുട്ടനാട് മൊയ്തീന്‍കുട്ടി(40), എറണാകുളം അയ്യപ്പന്‍കാവ് സാബു(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ശിവ തമിഴ് സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പിതാവാണ് പെണ്‍കുട്ടിയെ ശിവക്ക് കൈമാറിയത്. കണ്ണൂരിലെ ലോഡ്ജില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. മറ്റ് രണ്ട് പേര്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചു. മൂന്ന് പേര്‍ കൂടി അറസ്റ്റിലായതോടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 85 ആയി. 150 ഓളം പേര്‍ പെണ്‍കുട്ടിയ പീഡിപ്പിച്ചുവെന്നാണ് പറവൂര്‍ കേസ്.