കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയായ പോലീസ് ഓഫീസര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശിയായ എ.എസ്.ഐ പത്മകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്.

കേസില്‍ പ്രതിയായ തമിഴ്‌നാട് എസ്‌ഐ ശക്തിവേലിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളായ ഹാരിസ്, നസീര്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹാരിസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് പത്മകുമാറിനെക്കുറിച്ച് ഇയാള്‍ പോലീസിന് വിവരങ്ങള്‍ കൈമാറുന്നത്.

എറണാകുളത്തെ ഒരു ഫഌറ്റില്‍വെച്ചാണ്  ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ ഇതുവരെ 58 പേര്‍ അറസ്റ്റിലായിട്ടുണ്ട്.