എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രിയയെ പുകഴ്ത്തി പാര്‍വതി
എഡിറ്റര്‍
Saturday 29th March 2014 10:26pm

paravathi-with-andreah

അവതാരികയായി വന്ന്  അഭിനയരംഗത്തേക്ക് കാലൂന്നിയ നായികമാരിലൊരാളാണ് പാര്‍വതി. മലയാളം സിനിമിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പെങ്കിലും പാര്‍വതി തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്.

ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ഹാസന്റെ വരാനിരിക്കുന്ന ചിത്രം ഉത്തമവില്ലനിലാണ് പാര്‍വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ നായികമാരിലൊരാളായ തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയയുമൊത്തുള്ള അഭിനയത്തെക്കുറിച്ച് വാചാലയാവുകയാണ് പാര്‍വതി.

ആന്‍ഡ്രിയ വളരെ സ്മാര്‍ട് ആണെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫോറങ്ങളില്‍ സജീവയുമാണെന്നാണ് പാര്‍വതി പറയുന്നത്.

എന്നാല്‍ താന്‍ നേരെതിരിച്ചാണെന്നും അല്‍പ്പം വിമുഖതയുള്ള കൂട്ടത്തിലാണെന്നും ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ സജീവമല്ലെന്നും പാര്‍വതി പറഞ്ഞു.

മലയാളത്തിന്റെ പ്രിയ്യ നായിക ഉര്‍വശിയും കമലിനൊപ്പം വിശ്വരൂപത്തില്‍ അഭിനയിച്ച പൂജയുമാണ് ചിത്രത്തിലെ മറ്റ് നായികമാര്‍.

ചിത്രത്തിന്റെ കഥയും തിരക്കഥയും കമലിന്റേത് തന്നെയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement