തിരുവനന്തപുരം: പാറശ്ശാല പുതുകുളത്ത് കെ എസ് ആര്‍ ടി സി ബസ് കുളത്തിലേക്ക് മറിഞ്ഞ് 10 ലധികം പേര്‍ക്ക് പരിക്കേറ്റു. കളയ്ക്കാവിളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസില്‍ ആറുപതിലധികം യാത്രക്കാരുണ്ടായിരുന്നു.

ഗുരുതരമായി പരിക്കേറ്റ 11 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പാറശാലക്കും നെയ്യാറ്റിന്‍കരക്കും ഇടയിലാണ് പുതുകുളം.കുളത്തില്‍ നിന്നും ബസ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.