എഡിറ്റര്‍
എഡിറ്റര്‍
പള്ളി നിര്‍മ്മാണത്തെ ചൊല്ലി സംഘര്‍ഷം: എപി-ഇകെ വിഭാഗം ഏറ്റുമുട്ടി, മൂന്ന് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Monday 13th January 2014 12:42pm

kannur

ആലക്കോട്: പരപ്പയില്‍ മുസ്‌ലിം പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

നെടുവോട് സ്വദേശികളായ അബ്ദുള്‍ റസാഖ് (43), ഉമ്മര്‍ (42), സുബൈര്‍ (35) എന്നിവരെയാണ് ആലക്കോട് സിഐ സതീഷ് ആലക്കലും എസ്‌ഐ സത്യനാഥും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

നെടുവോട് എ.പി-ഇ.കെ വിഭാഗം സുന്നികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മൂന്ന് ഇകെ വിഭാഗം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തത്.

തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30ഓടെ നെടുവോടാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തിലും പെട്ട എട്ട് പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു.

പരപ്പയിലെ പള്ളി പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് കുറച്ചു കാലമായി തുടര്‍ച്ചയായുള്ള സംഘര്‍ഷത്തിലേക്ക് നാടിനെ നയിച്ചത്.

വിവാദങ്ങള്‍ക്ക് തുടക്കമിട്ട പള്ളിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. രാത്രി തന്നെ വന്‍ പോലീസ് സന്നാഹം നെടുവോടെത്തിയാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടഞ്ഞത്.

സ്ഥലത്ത് റോഡ് കയ്യേറി സ്ഥാപിച്ച കൊടിമരങ്ങളും കൊടിയും ഫഌ്‌സ് ബോര്‍ഡുകളും പോലീസ് പറിച്ചു നീക്കി തീയിട്ട് നശിപ്പിച്ചു.

Advertisement