എഡിറ്റര്‍
എഡിറ്റര്‍
പ്രണയത്തിന് തടസ്സം നിന്ന വീട്ടുകാരെ കൊല്ലാന്‍ പെണ്‍കുട്ടിയുടെ ക്വട്ടേഷന്‍
എഡിറ്റര്‍
Tuesday 7th August 2012 12:00pm

ലുധിയാന: പ്രണയത്തിന് തടസ്സം നിന്ന മാതാപിതാക്കളെയും സഹോദരനെയും കൊല്ലാന്‍ 19 കാരി ക്വട്ടേഷന്‍ നല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ പോലീസ് പിടിയിലാണ്.

Ads By Google

പഞ്ചാബിലെ ഖന്‍ജാല ജില്ലയിലാണ് സംഭവം. 19 കാരിയായ മന്‍പ്രീത് കൗറാണ് കാമുകനുമായുള്ള വിവാഹത്തെ എതിര്‍ത്ത മാതാപിതാക്കളെയും സഹോദരനെയും കൊല്ലപെടുത്താന്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വാടകക്കൊലയാളി സംഘത്തെ തരപ്പെടുത്തിയത്.

മന്‍പ്രീതിന്റെ വീട്ടിലെ വേലക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നടത്തിയ അന്വേഷത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. മുന്‍കൂറായി മന്‍പ്രീത് കൊലയാളി സംഘത്തിനു 70,000 രൂപ നല്‍കുകയും ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഖന്‍ജാല ഗ്രാമവാസിയായ മന്‍പ്രീതും അയല്‍വാസിയായ ഗുര്‍മീത്  സിങ്ങും പ്രണയത്തിലായിരുന്നു. മുമ്പ് വിവാഹിതയായ മന്‍പ്രീതിന്റെ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇവരെ ഒഴിവാക്കാന്‍ മന്‍പ്രീത് തീരുമാനിച്ചു.

തുടര്‍ന്ന് കൊലയാളി സംഘത്തെ മന്‍പ്രീത് ഏര്‍പ്പാടാക്കുകയായിരുന്നു. ക്വട്ടേഷന്‍ ഏറ്റെടുത്ത കൊലയാളി സംഘത്തിന്റെ ആദ്യ മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും വീണ്ടും മന്‍പ്രീതിന്റെ വീട്ടിലെത്തിയ സംഘം ആളുമാറി വേലക്കാരനെ കൊല്ലുകയായിരുന്നു. ബഹളത്തില്‍ ആളുകള്‍ ഉണര്‍ന്നതോടെ സംഘം ഇവിടെ നിന്നു രക്ഷപെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘം പിടിയാലുവുകയും കൃത്യത്തില്‍ മന്‍പ്രീതിന്റെ പങ്ക് പുറത്ത് വരികയുമായിരുന്നു.

Advertisement