ലാപ്ലാറ്റ: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ പരാഗ്വെയ്ക്ക് അട്ടിമറി വിജയം. പെനല്‍ട്ടി ഷൂട്ടൗട്ടില്‍ 5-3 ഗോളുകള്‍ക്ക് വെനിസ്വേലയെ പരാജയപ്പെടുത്തിയാണ് പരാഗ്വെ ഫൈനലില്‍ പ്രവേശിച്ചത്.

നിശ്ചിത സമയത്തിനുള്ളില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മത്സരം അധികസമയത്തിലേക്ക് നീണ്ടു. എക്‌സ്ട്രാ സമയത്തും ഗോളുകളൊന്നും നേടാനാകാ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ ജസ്‌റ്റോ വിയ്യാറിന്റെ മികവിലാണ് പരാഗ്വെ വിജയം കൈപ്പിടിയിലൊതുക്കിയത്..

1979 ന് ശേഷം ആദ്യമായാണ് പരാഗ്വെ കോപ്പ അമേരിക്കയുടെ ഫൈനലിലെത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പരാഗ്വെ, രണ്ടുതവണ ചാമ്പ്യന്മാരായ ഉറുഗ്വെയെ നേരിടും.