ദീര്‍ഘ നാളത്തെ കാത്തിരിപ്പിനു ശേഷം ബാല സംവിധാനം ചെയ്ത പരദേശി മാര്‍ച്ച് ഒന്നിന് തിയറ്ററുകളിലെത്തും. ഫെബ്രുവരി പതിനഞ്ചിന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസിങ് തിയ്യതി മാറ്റിയിരുന്നു.

Ads By Google

ഈ സിനിമയ്ക്ക് ലഭിച്ച അപ്രതീക്ഷിത പ്രചരണത്തെ തുടര്‍ന്ന് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് പ്രത്യേക സ്‌ക്രീനിങിനായി അയച്ചതിനെ തുടര്‍ന്നാണ് റിലീസിങ് വൈകിയത്.

പോള്‍ ഹാരിസ് ഡാനിയേലിന്റെ ഇംഗ്ലീഷ് നോവലായ റെഡ് ടീ യെ ആസ്പദമാക്കി എടുത്ത പരദേശിയെന്ന സിനിമയുടെ ഡയലോഗ് ബോളിവുഡ് ഡയറക്ടര്‍ അനുരാഗ് കശ്യപ് ഇംഗ്ലീഷിലും ഹിന്ദിയിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അഥര്‍വ മുരളി, വേദിക കുമാര്‍, ദന്‍ഷിക എന്നിവരാണ് അഭിനയിക്കുന്നത്. ശിവഗംഗയിലെ മന്‍മധുരൈ, മൂന്നാര്‍,കേരളത്തിലെ തലയാര്‍ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ജി.വി പ്രകാശാണ് സംഗീതസംവിധാനം.