ന്യൂദല്‍ഹി: പാ­പ്പി­നി­ശ്ശേ­രി­യി­ല്‍ സി പി ഐ എം നിര്‍­മ്മിച്ച ക­ണ്ടല്‍ പാര്‍­ക്ക് തീരദേശ പരിപാലന നിയമം ലം­ഘി­ച്ചി­ട്ടു­ണ്ടെന്ന് വിദഗ്ധ സമിതി. പാര്‍ക്ക് നിര്‍മ്മിച്ചതിലൂടെ 1.6 ഏക്കര്‍ സ്ഥലത്തെ കണ്ടല്‍ചെടികള്‍ നശിപ്പിക്കപ്പെട്ടു. തീരദേശ മേഖലാ ചെയര്‍മാന്‍ സി ടി എസ് നായര്‍ അധ്യക്ഷനായ സമി­തി­യു­ടെ­താണ് ക­ണ്ടെത്തല്‍. മ­ന്ത്രാ­ല­യ­ം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി­ന് റി­പ്പോര്‍­ട്ട് സ­മര്‍­പ്പിച്ചു. പാര്‍ക്കിലേക്ക് റോഡ് നിര്‍മ്മിച്ചത് അനധികൃതമായാണ്.

റോഡ് നിര്‍മ്മാണത്തിനായി മണ്ണിട്ട് നികത്തിയതിലൂടെ പുഴയുടെ ഓഴുക്കിന്റെ ഗതി മാ­റി­യി­ട്ടു­ണ്ടെ­ന്ന് സ­മി­തി ക­ണ്ടെത്തി. ഇത് മത്സ്യസമ്പത്തിനെ ബാ­ധി­ച്ചി­ട്ടുണ്ട്. കെട്ടിടനിര്‍മ്മാണത്തിലൂടെ പരിസ്ഥിക്ക് നാശം സംഭവിച്ചു. ടൂറിസം, വിനോദ ആവശ്യങ്ങള്‍ക്കായി കണ്ടല്‍ചെടികള്‍ നശിപ്പിക്കുന്നത് തടയണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ തലവന്‍ എന്ന നിലയില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ നേരിട്ട് കണ്ട് ചെയര്‍മാന്‍ കൈമാറി.