Categories

ക­ണ്ടല്‍­പാര്‍­ക്ക് പ്ര­വര്‍ത്ത­നം നിര്‍ത്ത­ണം:സു­പ്രീം­കോടതി

ന്യൂ­ദല്‍ഹി: പാ­പ്പി­നി­ശേ­രി­യി­ലെ ക­ണ്ടല്‍ പാര്‍­ക്കി­ന്റെ പ്ര­വര്‍ത്ത­നം ഉട­നേ അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്ന് സു­പ്രീം­കോട­തി ഉ­ത്ത­ര­വ്. ഒ­രു­മാ­സ­ത്തേ­ക്ക് പ്ര­വര്‍ത്ത­നം നിര്‍­ത്തി­വ­യ്­ക്കാ­നാ­ണ് ഉ­ത്ത­ര­വി­ട്ടി­രി­ക്കു­ന്നത്. നോ­ട്ടീ­സ് നല്‍­കാ­തെ പാര്‍­ക്ക് പൂ­ട്ടാന്‍ ഉ­ത്ത­ര­വി­ട്ട കേ­ന്ദ്ര­സര്‍­ക്കാര്‍ ന­ട­പ­ടിയും തെ­റ്റാ­ണെ­ന്ന് സു­പ്രീം­കോട­തി നി­രീ­ക്ഷി­ച്ചു. കേ­ന്ദ്ര വ­നം പ­രി­സ്ഥി­തി­മ­ന്ത്രാല­യം നല്‍­കി­യ ഹ­ര­ജി­യി­ലാ­ണ് ഉ­ത്ത­രവ്.

നോ­ട്ടീ­സ് നല്‍­കാ­തെ പാര്‍­ക്ക്­പൂ­ട്ട­ണ­മെ­ന്ന കേ­ന്ദ്ര­വ­നം പ­രി­സ്ഥി­തി­മ­ന്ത്രാ­ല­യ­ത്തി­ന്റെ നിര്‍­ദ്ദേ­ശ­ത്തില്‍ അ­പാ­ക­ത­യുണ്ട്. പുതിയ നോ­ട്ടീ­സ് ഒ­രാ­ഴ്­ച്ച­യ്ക്ക­കം നല്‍­ക­ി ന­ട­ത്തി­പ്പു­കാ­രില്‍ നിന്നും മ­റു­പ­ടി­വാ­ങ്ങാനും സു­പ്രീം­കോട­തി ആ­വ­ശ്യ­പ്പെ­ട്ടു.

പാ­പ്പി­നി­ശ്ശേ­രി­യി­ലെ ക­ണ്ടല്‍­പാര്‍­ക്ക് അ­ട­ച്ചു­പൂ­ട്ട­ണ­മെ­ന്ന ഉ­ത്തര­വ് സ്റ്റേ ചെയ്­ത കേര­ള­ഹൈ­ക്കോട­തി ന­ട­പ­ടി­ക്കെ­തി­രേ­യാ­ണ് വ­നം പ­രി­സ്ഥി­തി മ­ന്ത്രാല­യം സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ചത്. ഹൈ­ക്കോ­ട­തി­യു­ടെ ഇ­ട­പെ­ട­ലി­നെ തു­ടര്‍­ന്ന് പാര്‍­ക്ക് 22 മു­തല്‍ തു­റ­ന്നു­പ്ര­വര്‍­ത്തി­ച്ചി­രു­ന്നു. പാര്‍­ക്കു­മാ­യി ബ­ന്ധ­പ്പെ­ട്ട് യാ­തൊ­രുവി­ധ നിര്‍­മ്മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങളും ന­ട­ത്ത­രു­തെന്നും ഹൈ­ക്കോട­തി പാ­പ്പി­നി­ശേ­രി ഇക്കോ ടൂ­റി­സം സൊ­സൈറ്റി­യോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.