തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ 2000 ഏക്കര്‍ കയ്യേറാന്‍ ഒത്താശ ചെയ്യുന്ന ദല്ലാളന്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം.

Subscribe Us:

കൈയേറ്റക്കാരുടെ ദല്ലാളായി മുഖ്യമന്ത്രി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല. വിഷയത്തില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ മാറ്റണമെന്നും ബിനോയ് വിശ്വം
ആവശ്യപ്പെട്ടു.

വസ്തുതകള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കയ്യേറ്റ ലോബിയുടെ കയ്യിലുള്ള കവചമാകരുത് കുരിശ്. ഫ്രാന്‍സിസ് മാര്‍പാപ്പ പിടിച്ച കുരിശാണെങ്കില്‍ അത് കയ്യേറ്റക്കാരുടെ കവചമല്ല.

മുഖ്യമന്ത്രിക്ക് അത് ബോധ്യമാകണം. കള്ളന് കഞ്ഞിവെച്ചവരുമായി സന്ധിചെയ്യുന്നവരാവകുത് ഞങ്ങളുടെ മുഖ്യമന്ത്രി. വന്‍കിട കയ്യേറ്റക്കാര്‍ക്ക് മറയാക്കാനുള്ളതല്ല കുരിശെന്നും ബിനോയ് വിശ്വം പറഞ്ഞു.


Dont Miss ഇസ്‌ലാം രണ്ട് തരം; ക്രൂരവും ഭ്രാന്തവുമായ വഹാബി സലഫി ഇസ്‌ലാമും മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്‌ലാമും; ആദ്യത്തേതിനെ തകര്‍ത്തെറിയണമെന്നും മാര്‍കണ്ഡേയ കട്ജു 


സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചതില്‍ ജില്ലാഭരണകൂടത്തെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

താല്‍ക്കാലിക ടെന്റുകള്‍ക്കു തീയിട്ട നടപടിയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനുപിന്നാലെ കോട്ടയത്തെ സിഐടിയു സമ്മേളന സ്ഥലത്തുവച്ചും ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കി.

കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം കുരിശില്‍ വിശ്വസിക്കുന്നുണ്ട്. അതില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. എല്ലാം പരസ്യമായി പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെ സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചാണു കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതായിരുന്നു നടപടി. വന്‍ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്.