എഡിറ്റര്‍
എഡിറ്റര്‍
മുഖം മിനുക്കാന്‍ പപ്പായ
എഡിറ്റര്‍
Tuesday 6th November 2012 3:07pm

ഏറെ വിറ്റാമിനും ധാതുക്കളും പ്രോട്ടീനുമടങ്ങിയ പഴമാണ് പപ്പായ. പപ്പായ മികച്ച ഭക്ഷണം മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്.

പഴുത്ത പപ്പായ ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മിനുസമുള്ളതും തിളങ്ങുന്നതുമായ ചര്‍മം പ്രധാനം ചെയ്യുന്നു.

ഇതിനായി ചെയ്യേണ്ടത്:

Ads By Google

അരക്കപ്പ് പഴുത്ത പപ്പായ ഉടച്ചത്, കാല്‍ കപ്പ് തേങ്ങാപ്പാല്‍, കാല്‍ കപ്പ്് ഓട്‌സ് പേസ്റ്റ് രൂപത്തിലാക്കിയത്.

ഇത്് മൂന്നും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി അഞ്ച് മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. പാലോ വെള്ളമോ ഉപയോഗിച്ച് കഴുകുന്നതാണ് ഉത്തമം.

ചര്‍മം തിളങ്ങാന്‍:

അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം പാകത്തിന് ഓറഞ്ച് നീര്, കാരറ്റ് നീര്, ഒരു സ്പൂണ്‍ തേനോ ഗ്ലിസറിനോ മിക്‌സ് ചെയ്ത് ഫേസ്പാക്ക് ഇട്ടാല്‍ ചര്‍മം നന്നായി തിളങ്ങും.

മേല്‍പ്പറഞ്ഞ രണ്ട് മാര്‍ഗങ്ങളും സ്ഥിരമായി ചെയ്താല്‍ ചര്‍മം നന്നായി തിളങ്ങുകയും മിനുസമുള്ളതാവുകയും ചെയ്യും.

Advertisement