എഡിറ്റര്‍
എഡിറ്റര്‍
കെയ്റ്റിന്റെ ടോപ്‌ലസ് ചിത്രം പ്രസിദ്ധീകരിച്ച മാഗസീന്‍ പത്ത് കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രിട്ടീഷ് രാജകുടുംബം
എഡിറ്റര്‍
Wednesday 3rd May 2017 2:04pm

പാരിസ്: വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന്റെ ടോപ്‌ലസ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്‍ 10കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബ്രിട്ടീഷ് രാജകുടുംബം. സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നാരോപിച്ചാണ് രാജകുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ഫ്രഞ്ച് ഗോസിപ്പ് മാഗസിന്‍ ക്ളോസര്‍ ആന്റ് ന്യൂസ് പേപ്പര്‍ ലാ പ്രോവിന്‍സ് 2012ലാണ് കെയ്റ്റിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. തെക്കന്‍ ഫ്രാന്‍സില്‍ ടോപ്‌ലസായി സണ്‍ബാത്ത് ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇത് ബ്രിട്ടനില്‍ വലിയ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.


Must Read: ബാങ്കുവിളി ഉച്ചഭാഷണിയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിന്? സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി 


ദമ്പതികള്‍ എലിസബത്ത് രാഞ്ജിയുടെ സഹോദരി മാര്‍ഗരറ്റിന്റെ മകന്റെ വിട്ടില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് ഫോട്ടോ പകര്‍ത്തിയത്. പക്ഷേ ബ്രിട്ടനില്‍ ചിത്രം പ്രസിദ്ധീകരിച്ചിരുന്നില്ല.

ചിത്രത്തിനെതിരെ വില്ല്യം കെയ്റ്റ് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മാഗസിന്റെ ഉടമയെയും എക്‌സിക്യുട്ടീവ് എഡിറ്ററെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു.

Advertisement