എഡിറ്റര്‍
എഡിറ്റര്‍
പിന്‍ഭാഗം പ്രദര്‍ശിപ്പിച്ച ആദ്യ നടിയൊന്നുമല്ലല്ലോ ഞാന്‍
എഡിറ്റര്‍
Friday 20th April 2012 1:22pm

ബംഗാളി നടി പൗലി ഡാമിന്റെ ആദ്യ ബോളിവുഡ് ചിത്രം ഹെയ്റ്റ് സ്‌റ്റോറി ഇതിനകം തന്നെ ഏറെ ചര്‍ച്ചയായി. ചിത്രത്തിലെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും നഗ്നമായ പിന്‍ഭാഗം പ്രദര്‍ശിപ്പിച്ചുള്ള പൗലിയുടെ ചിത്രങ്ങളുമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. എന്നാല്‍ ഇതൊന്നും നടിയെ ബാധിച്ചിട്ടില്ല.

ഹെയ്റ്റ് സ്റ്റോറിയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ താന്‍ പൂര്‍ണ സന്തോഷവതിയാണെന്നാണ് പൗലി പറയുന്നത്.

‘ ഇത് നായികാ പ്രാധാന്യമുള്ള ചിത്രമാണ്. പെര്‍ഫോമന്‍സിന് ഏറെ സാധ്യതയുണ്ട്. ഏറെ വൈകാരികമായി പറയുന്ന ഒരു പ്രതികാര കഥയാണ്. അതേസമയം ഒരു മസാല എന്റര്‍ടൈന്‍മെന്റാണിത്. എന്റെ മാത്രമല്ല എല്ലാവരുടെയും ഡയലോഗുകള്‍ സ്പഷ്ടമാണ്.  അടുത്തിടപഴകുന്ന സീനുകള്‍ ഇതാദ്യമാല്ല. പിന്നെ നഗ്നമായ പിന്‍ഭാഗം പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ നടിയൊന്നുമല്ലല്ലോ  ഞാന്‍. വളരെ വ്യത്യസ്തമായ ചിത്രീകരണവും പെര്‍ഫോമന്‍സുമാണ് ഈ ചിത്രത്തിലുള്ളതെന്നതിനാല്‍ ആളുകള്‍ എന്തൊക്കെ പറയുമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. എന്നാല്‍ എന്തൊക്കെ ഞങ്ങള്‍ ചെയ്തിട്ടുണ്ടോ ബോളിവുഡ് ആണ് ഇതെന്ന കാര്യം മനസില്‍വച്ച് കൊണ്ടുതന്നെയാണ് ചെയ്തത്.’ പൗലി പറഞ്ഞു.

മാദകനടിയെന്ന ലേബലില്‍ ഒതുക്കി നിര്‍ത്തപ്പെടുമോയെന്ന  ചോദ്യത്തിന് നടിയുടെ മറുപടിയിതായിരുന്നു- ‘ ബംഗാളി സിനിമയില്‍ വ്യത്യസ്തമായ ഒരുപാട് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്റെ കരിയര്‍ ഏതെങ്കിലും ഒരു ദിശയില്‍ ഒതുക്കി നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഇപ്പോള്‍ ടൈപ്പ് കാസ്റ്റ് എന്നതിനെക്കുറിച്ച് പറയേണ്ടതില്ല. ഒരു നടിയെന്ന നിലയില്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല. ഞങ്ങള്‍ പ്രഫഷണലുകളാണ്. വിക്രമുമായി ഞാന്‍ സംസാരിച്ചപ്പോള്‍ ഈ ചിത്രത്തിന്റെ തിരക്കഥയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ഒരു സ്ത്രീയുടെ ശക്തിയെക്കുറിച്ചാണ് ഈ കഥ. അതിന് ഗ്ലാമറസ് പരിച്ഛായ നല്‍കിയിരിക്കുന്നു. ലോകത്തിലുള്ള സ്ത്രീകളെല്ലാം പുരുഷന്മാരെക്കാള്‍ ബോള്‍ഡാണ്.’ പൗലി വ്യക്തമാക്കി.

അടുത്ത മല്ലിക ഷെരാവത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്ന വ്യക്തമായ സന്ദേശവും പൗലി നല്‍കി. ‘ എനിക്ക് തോന്നുന്നത് ജനങ്ങളല്ല, മാധ്യമങ്ങളാണ് എന്നെ  അങ്ങനെ വിശേഷിപ്പിക്കുന്നതെന്നാണ്. മറ്റൊരാളാവാന്‍ എനിക്ക് അഗ്രഹമില്ല. ‘ നടി തുറന്നടിച്ചു.

Advertisement