Categories

പന്തീരിക്കര പെണ്‍വാണിഭം: അന്വേഷണത്തില്‍ നിന്ന് ലോക്കല്‍ പോലീസ് പിന്മറുന്നു

dalit-girl

പേരാമ്പ്ര: പന്തീരിക്ക പെണ്‍വാണിഭക്കേസ് അന്വേഷണത്തില്‍ നിന്നും ലോക്കല്‍ പോലീസ് പിന്മാറുന്നു. കേസ് പ്രത്യക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.

കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം പിന്മാറിയത്. പന്തിരിക്കര പെണ്‍വാണിഭക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയില്‍ മകളെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും കൂട്ടുകാര്‍ക്ക് കാഴ്ച വെക്കുകയും ചെയ്ത സാജിദിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.

പന്തിരിക്കരയില്‍ പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ദോഹയില്‍ നിന്ന് പിടിയിലായിരുന്നു.

Tagged with: